ചേലക്കര: ചേലക്കര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഒരാൾക്ക് കരിമ്പനി റിപ്പോർട്ട് ചെയ്ത നാട്ട്യൻചിറ പ്രദേശത്ത് ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും സന്ദർശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ്, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, വൈസ് പ്രസിഡന്റ് ഷെലിൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എല്ലിശ്ശേരി വിശ്വനാഥൻ, ജാനകി ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാ വർക്കർമാർ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചത്.