hut
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാവൽമാടം ആനകൾ തകർത്ത നിലയിൽ.


ചാലക്കുടി: പ്രളയത്തിലും തകരാത്ത കുടിലെന്ന് ഖ്യാതി നേടിയ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ വിവാദമായ കാവൽമാടത്തിന് നേരെ ആനകളുടെ ആക്രമണം. കുടിലിന്റെ ഒരു ഭാഗം തകർത്തു. വി.എസ്.എസ് പ്രവർത്തകർ ചേർന്ന് പൊളിഞ്ഞ കുടിൽ കേടുപാടുകൾ തീർക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് ആനകളുടെ ആക്രമണം. ഏറെ ഉയത്തിൽ നിൽക്കുന്ന കുടിൽ പാറയുടെ താഴെ തിന്നാണ് ആനകൾ ആക്രമിച്ചത്. ഒന്നര പതിറ്റാണ്ട് മുമ്പ് അതിരപ്പിള്ളി വന സംരക്ഷണ സമിതി പ്രവർത്തകർ നിർമ്മിച്ചതാണ് കുടിൽ. വെള്ളച്ചാട്ടത്തിന് കാവലിരിക്കുന്നവർക്ക് വേണ്ടിയുള്ള കുടിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണെന്ന വ്യാജ പ്രചാരണം ഈയിടെ സജീവമായിരുന്നു. പ്രളയത്തിലും തകരാത്ത കുടിൽ നിർമ്മിച്ച ബ്രിട്ടീഷ് എൻജിനീയർമാരെ വിളിച്ചു വരുത്തി സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിക്കണമെന്ന്് ആവശ്യം ഉന്നയിച്ചായിരുന്നു സാമൂഹിക മാദ്ധ്യമങ്ങളിലെ ആസൂത്രിത പ്രചാരണം. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് വന സംരക്ഷണ സമിതിക്കാർ കെട്ടിയ കുടിലിന് പ്രളയത്തിൽ കാര്യമായ നാശവുമുണ്ടായി എന്നതാണ് യാഥാർത്ഥ്യം.