 
ചാലക്കുടി: കൊന്നക്കുഴിയിൽ ആനകളിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. പന്തളത്ത് ശിവദാസൻ, അമ്പേക്കാട്ട് ജാനു, മേപ്പുള്ളിപറമ്പിൽ ആന്റു എന്നിവരുടെ പറമ്പിലെ വിളകളാണ് ഒടിച്ചിട്ടത്. തെങ്ങ്, വാഴ, കുരുമുളക്് തുടങ്ങിയവയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം തുമ്പൂർമുഴി ഗാർഡൻ പരിസരത്ത് നാശനുണ്ടാക്കിയ ആനകളാണ് പുഴയിലെ വിരിപ്പാറക്ക് സമീപത്തെ കൃഷികൾ നശിപ്പിച്ചത്.