മേലൂർ: പ്രശസ്തമായ പൂലാനി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രി 7.30ന് ക്ഷേത്രം തന്ത്രി ഗുരുപദം ആചാര്യൻ ഡോ.വിജയൻ കാരുമാത്ര കൊടിയേറ്റ് നിർവഹിക്കും. മേൽശാന്തി വിഷ്ണു ശാന്തി ഉത്സവ ചടങ്ങുകളിൽ കാമ്മികനാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉത്സവാഘോഷം. വെള്ളിയാഴ്ച ഉത്സവ ബലി നടക്കും. മഹോത്സവ ദിനമായ ശനിയാഴ്ചയും ആഘോഷങ്ങൾ ക്ഷേത്രത്തിൽ ഒരുക്കും. ഞായറാഴ്ച പള്ളിവേട്ടയും തിങ്കളാഴ്ച ആറാട്ടും കൊടിയിറക്കവും നടക്കും. ഇത്തവണത്തെ ഉത്സവ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായാണ് നടത്തുന്നതെന്നും ഭക്തജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്നും പ്രസിഡന്റ് എൻ.ജി. സുരേഷ്‌കുമാർ മാസ്റ്റർ, സെക്രട്ടറി ലോഹിതാക്ഷൻ മുല്ലശേരി കൺവീനർമാരായ അനിലൻ പാട്ടത്തിപറമ്പിൽ, ജോഷി മണിപറമ്പൻ എന്നിവർ അറിയിച്ചു.