കൊടുങ്ങല്ലൂർ: അദ്ധ്യാപകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതോടെ സ്‌കൂൾ പൂട്ടി. കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിനാണ് താത്കാലിക അവധി നൽകിയത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ അദ്ധ്യാപർക്കും, രണ്ട് അനദ്ധ്യാപകർക്കുമാണ് കൊവിഡ് ബാധിച്ചത്. ഇതോടനുബന്ധിച്ച് മൂന്ന് ദിവസമാണ് സ്‌കൂളിന് അവധി നൽകിയിരിക്കുന്നതെന്ന് പി.ടി.എ പ്രസിഡന്റ് പി.എച്ച്. അബ്ദുൾ റഷീദ് അറിയിച്ചു.