 
തൃപ്രയാർ: തളിക്കുളം എരണേഴത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രാവിലെ ഗണപതിഹോമം ചതുശുദ്ധി, ധാര തുടങ്ങിയവയ്ക്ക് ശേഷം കൊടിയേറ്റ് നടന്നു. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി നാരായണൻകുട്ടി തന്ത്രികൾ മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം ശാന്തിമാരായ സി.ബി. പ്രകാശൻ, സി.എസ്. ധനേഷ്, മണികണ്ഠൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ബൈജു ഇ.വി.ജി, സെക്രട്ടറി ഇ.ഡി. ജയശങ്കർ, സ്മിത്ത് ഇ.വി.എസ്, ഷൈജു ഇ.എസ്, പ്രിൻസ് എ.എം, ഇ.വി.കെ ശശികുമാർ, ഇ.പി.കെ. സുഭാഷിതൻ, ഇ.വി. മോഹൻദാസ്, ഇ.വി. പുരുഷോത്തമൻ, ഇ.സി. പ്രദീപ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ചയാണ് ക്ഷേത്ര മഹോത്സവം ആഘോഷിക്കുക. ജനുവരി 30 ഞായറാഴ്ച ഗ്രാമപ്രദക്ഷിണം, 31ന് പള്ളിവേട്ട മഹോത്സവം, ഫെബ്രുവരി ഒന്ന് മഹോത്സവ ദിവസം രാവിലെ പ്രഭാത ശീവേലി, കാഴ്ച ശീവേലി, കേളി, തായമ്പക, ഗുരുതി തർപ്പണം എന്നിവ നടക്കും. ഫെബ്രുവരി 2ന് ആറാട്ട് മഹോത്സവം. രാവിലെ ആറാട്ടിന് എഴുന്നള്ളിപ്പ്, കൊടിക്കൽ പറ, കൊടിയിറക്കൽ, മംഗള പൂജ എന്നിവ നടക്കും.