തൃശൂർ: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയിലെ രണ്ടാം ടണൽ തുറന്നുകൊടുത്തുവെന്ന് കരുതി മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കാതെ ടോൾ പിരിക്കാൻ അനുവാദം നൽകരുതെന്ന് എൽ.ജെ.ഡി ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമാസഭാ തിരഞ്ഞെടുപ്പിൽ യു.പി.യിൽ സോഷ്യലിസ്റ്റുകൾ അധികാരത്തിൽ വരുന്നതോടെ വർഗീയ വാദികളുടെ രാജ്യത്തെ പടിയിറക്കം ആരംഭിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റഹിം വീട്ടിപറമ്പിൽ, അജി ഫ്രാൻസിസ്, പി.ഐ. സൈമൺ, ബഷീർ തൈവളപ്പിൽ, ജോർജ് കെ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.