പുതുക്കാട്: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹയായ പുതുക്കാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷീബ അശോകനെ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അൽജോ പുളിക്കൻ, സി.പി.എം ലോക്കൽ സെക്രട്ടറി എം.എ. ഫ്രാൻസിസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.