തൃശൂർ: ജില്ലയിൽ പ്രതിദിന കൊവിഡ് കണക്കിൽ റെക്കാഡ്. 5,520 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11,465 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ജില്ലയിൽ ഇതുവരെ ആകെ 40,44,619 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 48.15 ശതമാനം ആണ് ടി.പി.ആർ നിരക്ക്.
ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 840 പേരും വീട്ടുനിരീക്ഷണത്തിലുള്ള 20,130 പേരും ചേർന്ന് 26,490 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 1,515 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,93,276 ആണ്. 5,63,373 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത 14 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 79 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.
ചൊവ്വാഴ്ചയിൽ
സമ്പർക്കം വഴി രോഗബാധ - 5,447
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയത് - 14
ആരോഗ്യ പ്രവർത്തകർക്ക് - 49
ഉറവിടം അറിയാത്തത് - 10
ക്ലസ്റ്ററുകൾ - 14
കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനം പൂർണമായും അടച്ചിടാൻ സർക്കാർ ഇപ്പോൾ ആലോചിക്കുന്നില്ല. നിയന്ത്രണങ്ങളോടെ മുന്നോട്ടുപോവുക എന്നതാണ് ലക്ഷ്യം. കൊവിഡ് നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണം, ആത്മ നിയന്ത്രണം ഏർപ്പെടുത്തണം.
- കെ. രാജൻ, റവന്യൂമന്ത്രി (പുത്തൂർ പഞ്ചായത്തിലെ കൊവിഡ് അവലോകന യോഗത്തിൽ)