കരുമത്ര വടക്കുംമൂലചിറ പാടശേഖരത്തിൽ കൊയ്ത്തുത്സവം തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: കരുമത്ര വടക്കുംമൂലചിറ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി, മുൻ പഞ്ചായത്തംഗം രാജീവൻ തടത്തിൽ, പാടശേഖര സമിതി പ്രസിഡന്റ് ലോനപ്പൻ ചെറുവത്തൂർ, സെക്രട്ടറി സരേഷ് കോട്ടയിൽ, ടി. ശ്രീകുമാർ, മോഹനൻ മുട്ടിക്കൽ, പുഷ്‌കരൻ കോട്ടയിൽ, ദിനേശൻ തടത്തിൽ, അപ്പുനായർ ചോരത്ത്, നൂറുദ്ദീൻ, മണികണ്ഠൻ വിളക്കത്തറ എന്നിവർ പങ്കെടുത്തു.