മേലൂർ: പ്രശസ്തമായ പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് തുടക്കം കുറിച്ചു. കർശനമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ഗുരുപദം ആചാര്യൻ ഡോ. വിജയൻ കാരുമാത്ര കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി അജയൻ ശാന്തി, വിഷ്ണു ശാന്തി എന്നിവർ ചടങ്ങുകളിൽ കാർമ്മികരായി.
വെള്ളിയാഴ്ച ഉത്സവബലി നടക്കും. മഹോത്സവ ദിനമായ ശനിയാഴ്ചയും ആഘോഷങ്ങൾ ക്ഷേത്രത്തിലായി ഒതുക്കും. ഞായറാഴ്ച പള്ളിവേട്ട നടക്കും. തിങ്കളാഴ്ചയാണ് ആറാട്ട്. തുടർന്ന് കൊടിയിറക്കവും നടക്കും. പ്രസിഡന്റ് എൻ.ജി. സുരേഷ്‌കുമാർ മാസ്റ്റർ, സെക്രട്ടറി ലോഹിതാക്ഷൻ മുല്ലശേരി,ട്രഷറർ അശോകൻ കണക്കശേരി, കോ- ഓർഡിനേറ്റർ മുരളി നാനാട്ടിൽ, കൺവീനർമാരായ അനിലൻ പാട്ടത്തിപറമ്പിൽ, ജോഷി മണപറമ്പൻ എന്നിവർ കൊടിയേറ്റച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.