 
കൊരട്ടി എസ്.എച്ച്.ഒ. ബി.കെ.അരുൺ.
ചാലക്കുടി: പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്‌കാരത്തിന് കൊരട്ടി പൊലീസ് എസ്.എച്ച്.ഒ. ബി.കെ.അരുൺ അർഹനായി. ഔദ്യോഗിക മികവും വിശക്കുന്നവർക്ക് അന്നം നൽകുന്ന കൊരട്ടിയിലെ പാഥേയം ഭക്ഷണ സംരംഭത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന നിലയിലുമാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പൗലോസ് താക്കോൽക്കാരന്റെ അനുസ്മരണ ദിനമായ ഫെബ്രുവരി 2ന് പുരസ്‌കാരം സമ്മാനിക്കും.