കൊടകര: കേരള ഫീഡ്‌സ് കമ്പനി ആരംഭിച്ച കാലം മുതൽ പ്രാദേശികമായി കമ്പനിയിൽനിന്നുള്ള ഉത്പ്പന്നങ്ങൾ ഉത്തരവാദിത്വത്തോടെ എത്തിച്ചു കൊടുത്തിരുന്ന പ്രാദേശിക വാഹന തൊഴിലാളികൾക്ക് പുതുതായി വന്ന ട്രാൻസ്‌പോർട്ടിംഗ് കമ്പനി ലോഡുകൾ നൽകാത്തതും ഡീസൽ വില വർധനവിന് ആനുപാതികമായി വാടക വർധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കേരള ഫീഡ്‌സ് ലോറി ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സൂചനാ പണിമുടക്ക് നടത്തി. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഓൾ കേരള ലോറി ഫെഡറേഷൻ പ്രസിഡന്റ് ജെ.ജെ.ജോൺസൺ, തൃശൂർ ലോറി ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സ്റ്റാലിൻ, ലോറി ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡെൻസൺ, പി.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.