തൃശൂർ: എട്ടുമുന കാരണയിൽ മഠം ശ്രീവിഷ്ണുമായ കുട്ടിചാത്തൻ സ്വാമി ക്ഷേത്രത്തിലെ തിറവെള്ളാട്ട് മഹോത്സവം 28, 29, 30 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിക്കുമെന്ന് മഠാധിപതി ഉണ്ണി പത്മനാഭൻ സ്വാമി അറിയിച്ചു. 28ന് പുലർച്ചെ ഗണപതിഹവനം, ഭഗവതിസേവ, നിറമാല, 29ന് കോവിന്ദ മുത്തപ്പന് കളം, ദീപാരാധന, പറ്റ് കേളി, തായമ്പക, നാഗസ്വര കച്ചേരി, ശ്രീവിഷ്ണുമായ ചാത്തൻ സ്വാമികളുടെയും മുത്തപ്പന്റെയും പുറത്തേക്കുള്ള എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, തിറയാട്ടം, 30ന് രാവിലെ ഗുരുതി പൂജ, മഠാധിപതി ഉണ്ണി പത്മനാഭൻ സ്വാമിയുടെ മുഖ്യകാർമികത്വത്തിൽ രൂപക്കളത്തിൽ പൂജ, രൂപക്കളത്തിൽ നൃത്തം, മലനായാടി ദൈവത്തിന് കളവും നൃത്തവും, രാത്രി ഒമ്പതിന് തിറമണ്ണാർക്ക് യാത്രഅയപ്പ് എന്നിവ നടക്കും.