വടക്കാഞ്ചേരി: വാഴക്കോട് ജാറം ആണ്ട് നേർച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ജാറം പരിപാലന കമ്മിറ്റിയുടെ പ്രസിഡന്റ് സയ്യിദ് എം.പി. കുഞ്ഞിക്കോയ തങ്ങൾ കൊടിയേറ്റം നിർവഹിച്ചു. മഖാമിൽ പതിവുപോലെയുള്ള ആഘോഷങ്ങളോ പൊതുസമ്മേളനങ്ങളോ നടത്താതെ മജ്ലിസുകളും ചടങ്ങുകളും മാത്രമാണ് നടത്തുക. നേർച്ച ശനിയാഴ്ച സമാപിക്കും. മജ്ലിസുന്നൂർ, ദിക്ർ വാർഷികം, ഖുതുബിയ്യത്ത്, മൗലീദ്, ഖത്തമുൽ ഖുർആൻ തുടങ്ങി ആത്മീയ സദസുകൾ ഈ ദിവസങ്ങളിൽ മഖാമിൽ വച്ച് നടത്തും. മഖാമിന്റെ ചരിത്രം ഉൾകൊള്ളിച്ച് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്ക്കുട്ടി മണ്ണുവട്ടം രചിച്ച ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചു. വാഴക്കോട് മഹല്ല് ഖത്തീബ് ഹംസ ബാഖവി പ്രാർത്ഥനാ സദസിന് നേതൃത്വം നൽകി. പി.എ. അബ്ദുൾ സലാം, പി.എം. മുഹമ്മദ്, കെ.എം. ഹംസ. അബ്ദുറഷീദ് സഖാഫി, അബ്ദുൾ മലിക്ക് ഫാളിലി എന്നിവർ സംബന്ധിച്ചു.