തൃപ്രയാർ: നാട്ടിക പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിലായി വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം പെട്ടി വണ്ടികൾ നിറുത്തിയിട്ട് നടത്തുന്ന കച്ചവടം നിരോധിക്കണമെന്ന് തൃപ്രയാർ - നാട്ടിക മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിരവധി ലൈസൻസുകളും നിയമങ്ങളും പാലിച്ചാണ് കച്ചവട സ്ഥാപനങ്ങൾ നടത്തുന്നത്. അതിനിടെ ഇത്തരം വഴിയോര കച്ചവടം മൂലം വ്യാപാരികൾ ബുദ്ധിമുട്ടിലാണ്. അനധികൃത വഴിയോരകച്ചവടം നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്‌സ് അസോസിയേഷൻ പഞ്ചായത്തിന് പരാതി നൽകി.