meeting

ചാലക്കുടി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഡോ.പൽപ്പു സ്മൃതി ദിനാചരണം സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: എസ്.എൻ.ഡി.പി യോഗം സ്ഥാപകൻ ഡോ. പൽപ്പു സ്മൃതി ദിനം ചാലക്കുടി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക അസമത്വങ്ങൾക്കെതിരായി പടപൊരുതിയ ധീരനായ വിപ്ലവകാരിയായിരുന്നു ഡോ.പൽപ്പുവെന്ന് യൂണിയൻ സെക്രട്ടറി പറഞ്ഞു. യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ഡെസ്‌ക് ചീഫ് സി.ജി.സുനിൽകുമാർ, പി.ആർ. മോഹനൻ, ടി.വി. ഭഗി, എ.കെ.ഗംഗാധരൻ, ബിന്റീഷ് എന്നിവർ സംസാരിച്ചു.