കുന്നംകുളം: വടക്കാഞ്ചേരി റോഡ് നിർമ്മാണത്തിന്റെ അവസാനഘട്ടമായ ബി.സി ടാറിംഗ് നടത്തി. കുന്നംകുളം ടൗൺ മുതൽ ആരംഭിച്ച ബി.സി ടാറിംഗ് വടക്കാഞ്ചേരി റോഡ് വഴി ചൊവ്വന്നൂർ പാടം വരെ ദ്രുതഗതിയിൽ നിർമ്മാണം പൂർത്തിയാക്കി വടക്കാഞ്ചേരി റോഡിൽ ആദ്യം ആരംഭിച്ച ടാറിംഗ് നടപടികൾ ഗെയിൽ നിർമ്മാണത്തെ തുടർന്ന് നിറുത്തിവച്ചിരുന്നു. പിന്നീട് തുടർച്ചയായി പെയ്ത മഴ കാരണം റോഡ് ഗതാഗത യോഗ്യമല്ലാതാവുകയും ഇതുമൂലം വാഹനയാത്രികരും കാൽനടയാത്രിക്കും ഏറെ പ്രയാസങ്ങൾ നേരിടുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ബി.സി. ടാറിംഗ് പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. നിർമ്മാണം നടക്കുന്നതിനാൽ ടൗണിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് പ്രവേശിക്കുന്ന റോഡുകൾ അടച്ചിരിക്കുകയാണ്. സീനിയർ ഗ്രൗണ്ട് റോഡിൽ നിന്നിറങ്ങുന്ന ഭാഗത്തും ഗതാഗത പൂർണമായും നിരോധിച്ചായിരുന്നു റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.