മാള: ഹോളിഗ്രേസ് എൻജിനിയറിംഗ് കോളേജും ലണ്ടൻ കോളേജും സംയുക്തമായി എൻ.ഐ.ഐ.ടിയുടെ സഹായത്തോടെ സതർലാന്റ് ഐ.ടി കമ്പനിയുടെ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു. ബി.ടെക്ക്, എം.ടെക്ക്, എം.സി.എ ആൻഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ അറുപത് ശതമാനം മാർക്കുള്ള 2019, 2020- 2021 ബാച്ചിലെ വിദ്യാർത്ഥികൾക്കായാണ് പ്ലേസ്മെന്റ് നടത്തുന്നത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിൽ ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഫ്രണ്ട് എൻഡ് ബാക്ക് എൻഡ് ഡെവലപ്പർ, ഐ.ടി സ്‌പെഷലിസ്റ്റ് ആൻഡ് ആപ്ലിക്കേഷൻ എൻജിനിയർ എന്നീ ഒഴിവുകളാണുള്ളത്.

ഫെബ്രുവരി രണ്ടാമത്തെ ആഴ്ച നടക്കുന്ന ആദ്യ റൗണ്ട് സെലക്ഷനിലേക്ക് യോഗ്യരായ വിദ്യാർത്ഥികൾക്ക് ഗൂഗിൾ ഫോം മുഖേനയോ, ക്യൂആർ കോഡ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 8086097900, 8281440832. വാർത്താ സമ്മേളനത്തിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ, ആന്റണി മാളയേക്കൽ, ഡോ. എം.പി. അരുൺ എന്നിവർ പങ്കെടുത്തു.