കയ്പമംഗലം: മതിലകം പഞ്ചായത്ത് കെട്ടിടത്തിൽ കഴിഞ്ഞ അമ്പതു വർഷമായി കച്ചവടം നടത്തുന്ന വ്യാപാരികളെ പുനരധിവാസം നൽകാതെ കെട്ടിടം ഒഴിവാക്കാൻ നോട്ടീസ് കൊടുത്ത പഞ്ചായത്ത് നടപടി നിറുത്തിവയ്ക്കണമെന്നും പകരം സംവിധാനമൊരുക്കാതെ നടപടിയുമായി മുന്നോട്ടു പോകരുതെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.എസ്. രവീന്ദ്രൻ, ഒ.എ. ജെൻട്രിൻ, സുനിൽ മേനോൻ, ഇ.എസ്. നിയാസ് എന്നിവർ സംസാരിച്ചു.