വരന്തരപ്പിള്ളി: പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ചെറുശ്ശേരി കുട്ടൻമാരാരുടെ മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. ഒരു ആനയെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു എഴുന്നള്ളിപ്പ്. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലിയും വൈകീട്ട് ദീപാരാധനയും നടന്നു. മഹോത്സവത്തിന്റെ ഭാഗമായി ഐക്കരക്കുന്ന് ക്ഷേത്രത്തിൽ നിന്നാരംഭിച്ച താലിവരവും ഉണ്ടായി. ക്ഷേത്രം പ്രസിഡന്റ് വിനയൻ പണിക്കവളപ്പിൽ, രക്ഷാധികാരി കെ.എസ്. കൊച്ചുമോൻ, സെക്രട്ടറി നരേന്ദ്രൻ പല്ലാട്ട് എന്നിവർ നേതൃത്വം നൽകി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.