കയ്പമംഗലം: രണ്ടാം പിണറായി സർക്കാരിന്റെ ഒമ്പത് മാസ കാലയളവിൽ കയ്പമംഗലം മണ്ഡലത്തിലെ നിർദ്ധനരായ രോഗികൾക്ക് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ മുഖേനെ ചികിത്സാ ധനസഹായം നൽകിയത് 1.10 കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പിൽ നിന്നും, ആരോഗ്യ വകുപ്പിന്റെ വി.കെയർ പദ്ധതിയിലൂടെയുമാണ് മണ്ഡലത്തിലെ നിർദ്ധനരായ രോഗികൾക്ക് ധനസഹായം നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും സംസ്ഥാനത്ത് കൂടുതൽ പാവപ്പെട്ട രോഗികൾക്ക് ചികിത്സാ ധനസഹായം നേടിക്കൊടുത്തതും ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയായിരുന്നു.