templw
മുരിങ്ങൂർ ചീനിക്കൽ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് നടന്ന കൊടിയേറ്റം.

ചാലക്കുടി: പ്രസിദ്ധമായ മുരിങ്ങൂർ ചീനിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. പരവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്രം തന്ത്രി പി.പി.ഷിബു ശാന്തി സഹകാർമ്മികനായി. വെള്ളിയാഴ്ച വിശേഷാൽ ഗുരുതി, ഞായറാഴ്ച വലിയ നിറമാല, തിങ്കളാഴ്ച താലം വരവ് എന്നിവ നടക്കും. ചൊവ്വാഴ്ചയാണ് മഹോത്സവം. കാഴ്ച ശീവേലി, അമൃത ഭോജനം, രാത്രി പള്ളിവേട്ട എന്നിവയാണ് ചടങ്ങുകൾ. എല്ലാം ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച ലളിതമായ ചടങ്ങുകളോടെ ആറാട്ടും നടക്കും. പ്രസിഡന്റ് കെ.എൻ. വിശാലാക്ഷൻ, സെക്രട്ടറി എം.കെ. മധു, ട്രഷറർ കെ.എൻ. അരവിന്ദാക്ഷൻ, ജനറൽ കൺവീനർ ഉണ്ണിക്കുട്ടൻ ചിറ്റേത്ത്, കൺവീനർമാരായ ടി.കെ.രാജു, പി.പി. സുബ്രഹ്മണ്യൻ, ഇ.കെ. പരമേശ്വരൻ തുടങ്ങിയവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.