പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാർ അദ്ധ്യക്ഷയായി. വികസനകാര്യ ചെയർപേഴ്‌സൺ ശ്രീദേവി ഡേവീസ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വികസന സെമിനാറിൽ 66,86,000 രൂപയുടെ പദ്ധതികൾക്ക് രൂപം നൽകി. മിനിമാഡ് ലൈറ്റ് സ്ഥാപിക്കൽ, ഉറവിട മാലിന്യ സംസ്‌കരണത്തിന് ബയോബിന്നുകൾ സ്ഥാപിക്കൽ, കുടിവെള്ള പദ്ധതികളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിക്കൽ, പൊതുകിണറുകളുടെ നവീകരണവും റീചാർജിംഗും, കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ, പഞ്ചായത്ത് ഗ്രൗണ്ടിൽ ടർഫ് കോർട്ട് നിർമ്മാണം, കൂമ്പുള്ളി ഇടിയഞ്ചിറ ബണ്ട് സൗന്ദര്യവത്ക്കരണം തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകി. ജനപ്രതിനിധികൾ, വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.