പാവറട്ടി: കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന പാവറട്ടി സർവീസ് സഹകരണ ബാങ്ക് 81-ാമത് വാർഷിക പൊതുയോഗം മാറ്റിവച്ചു. ഫെബ്രുവരി 5 ശനിയാഴ്ച രാവിലെ 10ന് പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിൽ വച്ച് മാറ്റി വെച്ച പൊതുയോഗം നടത്തുമെന്ന് ബാങ്ക് ഭാരവാഹികൾ അറിയിപ്പിൽ പറഞ്ഞു.