പാവറട്ടി: വെങ്കിടങ്ങ് സെന്ററിലെ പൊതുടാപ്പിൽ നിന്നും ശുദ്ധജലത്തിന് പകരം ലഭിക്കുന്നത് മലിനജലമാണെന്ന് നാട്ടുകാരുടെ പരാതി. വെങ്കിടങ്ങ് സെന്ററിലുള്ള ജല അതോറിറ്റിയുടെ പൊതുടാപ്പിൽ നിന്ന് വ്യാഴാഴ്ച രാവിലെ ലഭിച്ചത് മലിനമായ കുടിവെള്ളമാണ്. മിക്ക ദിവസങ്ങളിലും ലഭിക്കുന്ന വെള്ളം ഇതുപോലെ ആണെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.