devatha
ദേവത

തൃശൂർ: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ നൽകുന്ന 2022 ലെ എമിറേറ്റസ് പ്രൊഫസർ പദവിക്ക് ഡോ. കെ. ദേവത അർഹയായി. വെറ്ററിനറി സർവകലാശാലയിൽ നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ വ്യക്തിയാണ്. കാർഷിക അദ്ധ്യാപന ഗവേഷണ രംഗത്തെ മികവ് തെളിയിച്ചവർക്കുള്ള ഐ.സി.എ.ആറിന്റെ ഉന്നത അംഗീകാരമാണ് ഈ പദവി. വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറും (അക്കാഡമിക്‌സ് ആൻഡ് റിസർച്ച്) വെറ്ററിനറി കോളേജ് പരാദശാസ്ത്ര വിഭാഗം മുൻ മേധാവിയുമാണ് ഡോ. കെ. ദേവത. 2022 മുതൽ മൂന്ന് വർഷത്തേക്കാണ് ഈ പദവി.