tree
പൂലാനി കുടുംബാരോഗ്യ കേന്ദ്രത്തിലെ മരത്തിൽ കാണപ്പെട്ട ചാഴിക്കൂട്ടം.

ചാലക്കുടി: മേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരത്തിൽ കണ്ടെത്തിയ ചാഴികൾ നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇവിട പാഴ്മരത്തിലാണ് വണ്ടിന്റെ വലുപ്പത്തിലെ ജീവികളെ കണ്ടത്. പിന്നീടാണ് ഇവ ഒരു തരം ചാഴികകളാണെന്ന് വ്യക്തമായത്. സൈക്ലോപെൽറ്റ സിക്‌സിഫോളിയ എന്ന ശാസത്ര നാമത്തിൽ അറിയപ്പെടുന്ന പ്രാണികളാണ്. ഷഡ്പദങ്ങളുടെ കുടുംബത്തിലെ ദിനിടോരിടെ അംഗവുമാണ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇവയുടെ സാമിപ്യമുണ്ട്. മുരിക്ക്, ശീമക്കൊന്ന തുടങ്ങിയ പാഴ്മരങ്ങളിൽ ജീവിച്ച് അതിന്റെ നീരു കുടിക്കലാണ് ഇവ ചെയ്യുന്നത്. അനുകൂല സാഹചര്യമുണ്ടായാൽ മുട്ടയിട്ട് നൂറുകണക്കിന് പ്രാണികൾ വിരിഞ്ഞ് പുറത്തുവരും. എന്നാൽ മറ്റു സസ്യങ്ങളെ ഉപദ്രവിക്കാറില്ല. മനുഷ്യർക്കും ശല്യക്കാരല്ല. ക്ഷുദ്രവും അല്ലാത്തതുമായ നിരവധി കീടങ്ങളും ഈച്ചകളും നേരത്തെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു.