പാവറട്ടി: എളവള്ളി പഞ്ചായത്ത് ജലനിധിയിൽ നിന്നുള്ള കുടിവെള്ളം ശനിയാഴ്ച മുതൽ പാചകത്തിന് ഉപയോഗിക്കാമെന്ന് എളവള്ളി ജലനിധി ഭാരവാഹികൾ അറിയിച്ചു. ജലനിധിയുടെ സ്രോതസിൽ കലക്ക വെള്ളമായതിനെ തുടർന്ന് വെള്ളം പാചകത്തിന് ഉപയോഗിക്കരുത് എന്ന് മുമ്പേ അറിയിച്ചിരുന്നു. നിലവിൽ വെള്ളത്തിലെ കലക്കം കുറഞ്ഞ് ഉപയോഗ്യമാണെന്ന് അംഗീകാരം ലഭിച്ചതിനാലാണ് ശനിയാഴ്ച മുതൽ പാചകത്തിന് ഉപയോഗിക്കാവുന്നതാണെന്ന അറിയിപ്പ് എത്തിയത്. മീറ്റർ റീഡിംഗ് പ്രകാരമുള്ള തുക അടയ്ക്കണമെന്നും ജലനിധി പ്രസിഡണ്ട് പി.കെ. സുലൈമാൻ, സെക്രട്ടറി പി.എം. ജോസഫ് എന്നിവർ അറിയിച്ചു.