snake-was-found-hidden

ഒരുമനയൂർ മൂന്നാംകല്ലിൽ ചേലോട്ടിങ്ങൽ ഹുസൈന്റെ വീടിന്റെ അടുക്കളയിലെ തറയിലെ ടൈലുകൾക്കിടയിൽ കണ്ട പാമ്പും മുട്ടകളും.

ചാവക്കാട്: ഒരുമനയൂർ മൂന്നാംകല്ലിൽ വീടിന്റെ അടുക്കളയിൽ അടയിരിക്കുന്ന നിലയിൽ പാമ്പിനെ കണ്ടെത്തി. ചേലോട്ടിങ്ങൽ ഹുസൈന്റെ വീടിന്റെ അടുക്കളയിലെ തറയിലെ ടൈലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. അടുക്കളയിലെ പൈപ്പുകൾക്കടിയിലെ ഇളകിയ ടൈലുകൾക്കിടയിലാണ് പാമ്പുണ്ടായിരുന്നത്. ഇതുകൊണ്ട് തന്നെ വീട്ടിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് തറയിലെ ടൈൽ പൊളിച്ച് നോക്കിയപ്പോഴാണ് നാല് മുട്ടകളും ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് തളിക്കുളം അനിമൽ കെയർ സൊസൈറ്റിയിൽ നിന്ന് വിദഗ്ദ്ധരെത്തി പാമ്പിനെ പിടികൂടുകയും മുട്ടകൾ എടുത്തുമാറ്റുകയും ചെയ്തു. കോമൺ ഹൂൾസ് സ്‌നേക്ക് എന്ന വിഭാഗത്തിൽപ്പെട്ട പാമ്പാണെന്നും ഉഗ്രവിഷകാരിയാണെന്നും ഇവർ പറഞ്ഞു. തൃശൂർ പീച്ചിയിലെ വനത്തിൽ കൊണ്ടുപോയി പാമ്പിനെ തുറന്നുവിട്ടു.