അന്തിക്കാട്: ശ്രീരാമൻചിറ പാടശേഖരത്തിൽ രണ്ടാം വിള എള്ള്, സൂര്യകാന്തി, പയർ എന്നിവക്ക് റെയിൻ ഗൺ ഉപയോഗിച്ചുള്ള ജലസേചനത്തിന്റെ പ്രദർശനം നടത്തി. 25 മീറ്റർ അകലെ വരെ ട്രാക്ടറിൽ ഘടിപ്പിച്ച പമ്പുമായി ജലസേചനം നടത്താനാകും.
15 മിനിറ്റ് കൊണ്ട് 50 സെന്റ് സ്ഥലം ഒറ്റ സ്ഥലത്ത് നിന്നുകൊണ്ട് നനയ്ക്കാം. കൃഷി വകുപ്പിന്റെ ഓപ്പറേഷൻ ഡബിൾ കോൾ പദ്ധതി പ്രകാരം വാങ്ങിയ ഈ ഉപകരണം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ശ്രീരാമൻചിറയിലെ പരീക്ഷണ ജലസേചനം മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണുത്തി കാർഷിക ഗവേക്ഷണ കേന്ദ്രം മേധാവി ഡോ. ലത, ഡോ എ.ജെ. വിവൻസി, ഉണ്ണിക്കൃഷ്ണൻ, വി.എസ്. പ്രതീഷ്, ഡോ. ഹെന്റി നിക്കോളാസ്, വിത്സൺ പുലിക്കോട്ടിൽ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.