kovid-proliferation-acute

പുന്നയൂർക്കുളം: വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ എട്ട് പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. രോഗലക്ഷണം കാണിച്ചവർക്ക് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് എസ്.ഐ, രണ്ട് എ.എസ്.ഐ, നാല് സി.പി.ഒ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ കണ്ട മറ്റ് പല ഉദ്യേഗസ്ഥരും പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം അറിഞ്ഞിട്ടില്ല.
വടക്കേക്കാട് പഞ്ചായത്തിൽ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 104 പേരിൽ നടത്തിയ പരിശോധനയിലാണ് വടക്കേക്കാട് പഞ്ചായത്തിലെ 47 പേർക്കും പുന്നയൂർ പഞ്ചായത്തിലെ 12 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ 10 പേർക്കും പെരുമ്പടപ്പ് പഞ്ചായത്തിലെ 2 പേർക്കും വെളിയംങ്കോട്, ഗുരുവായൂർ, കണ്ടാണശ്ശേരി പ്രദേശങ്ങളിലെ ഒരോരുത്തർക്ക് വീതവും രോഗ ബാധ കണ്ടെത്തി. പരിശോധനാ ഫലം ഇനിയും വരാനുണ്ട്. അതിനാൽ പരിശോധന നടത്തിയവർ ഫലം വരുന്നത് വരെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.