
തൃശൂർ: ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികളുടെ സംഘ ചിത്ര പ്രദർശനം 'മെമ്മറീസ് ഒഫ് ഓർഗാനിസം' നാളെ അവസാനിക്കും. അവസാന വർഷ ബി.എഫ്.എ ശില്പകലാ വിദ്യാർത്ഥികളായ വൈശാഖ് കെ, ഷിനോയ് കെ.കെ, അബ്ദുള്ള പി.എ, എന്നിവരുടെ ശിൽപ്പചിത്ര പ്രദർശനമാണ് ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കുക. രാവിലെ 10 മുതൽ 6.30 വരെയാണ് പ്രദർശനം. ഗവ. ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ മനോജ് കണ്ണൻ ഉദ്ഘാടനം ചെയ്തു. ടെറാക്കോട്ട, മരം, ചെമ്പ് എന്നിവ ഉപയോഗിച്ച് ശിൽപ്പങ്ങളും, പ്രകൃതി ദത്ത വസ്തുക്കൾ, അക്രിലിക് പെയിന്റ് തുടങ്ങിയവ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ശിൽപ്പങ്ങളും 46 ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്.
വെബിനാർ നാളെ
തൃശൂർ: വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍, സംരംഭം തുടങ്ങാനുള്ള ലൈസൻസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വെബിനാര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാളെ ഓണ്‍ലൈനായി നടത്തും. രജിസ്ട്രേഷന് ഫോൺ: 7012376994, 96330 50143.
ഗുരുവായൂർ ചെയർമാൻ സ്ഥാനം
ലേലത്തിന് വച്ചിരിക്കുന്നു
തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തെ വിൽപ്പന ചരക്കാക്കി മാറ്റിയിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ നിയമനം നടത്താത്തതിൽ ദുരൂഹതയുണ്ട്. ഏറ്റവും കൂടുതൽ പണം നൽകാൻ തയ്യാറുള്ള ആൾക്ക് ചെയർമാൻ സ്ഥാനം നൽകാനാണ് സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. ഇടതു മുന്നണി അധികാരത്തിലെത്തിയ അന്നു മുതൽ ക്ഷേത്രത്തെയും വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നാഗേഷ് ആരോപിച്ചു.