
തൃശൂർ : സഹകരണമേഖലയിലെ വലിയ കൊള്ള നടത്തിയ കരുവന്നൂർ ബാങ്കിൽ, സി.പി.എമ്മിനെ സഹായിക്കാൻ രൂപീകരിക്കുന്ന കൺസോർഷ്യത്തിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന സഹകരണ സ്ഥാപനങ്ങൾ പങ്കാളികളാകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. കരുവന്നൂരിന് മുമ്പ് തട്ടിപ്പ് നടത്തിയ പുത്തൂർ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തുന്നില്ല. കൺസോർഷ്യത്തിന്റെ ഘടനയെ സംബന്ധിച്ച് പ്രതിപക്ഷനേതാവിന് പോലും അറിയില്ല.
ബാങ്കുകളിൽ കിടക്കുന്ന കോടിക്കണക്കിന് നിക്ഷേപങ്ങൾ എടുത്ത് കൺസോർഷ്യത്തിലേക്ക് കൊടുക്കുമ്പോൾ നിക്ഷേപകരിൽ ആശങ്കയുണ്ടാവുകയും വലിയ രീതിയിൽ നിക്ഷേപം പിൻവലിക്കുകയും ചെയ്യും. ബാങ്കുകളുടെ ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.