 തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കഴിമ്പ്രം വാഴപ്പുള്ളി ഉണ്ണിക്കൃഷ്ണന്റെ സ്ഥലത്ത് നിർമ്മിച്ച കുളം.
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കഴിമ്പ്രം വാഴപ്പുള്ളി ഉണ്ണിക്കൃഷ്ണന്റെ സ്ഥലത്ത് നിർമ്മിച്ച കുളം.
എടമുട്ടം: ജലസമൃദ്ധിക്കായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുളം കുഴിച്ചു. പതിനാലാം വാർഡിൽ കഴിമ്പ്രം വാഴപ്പുള്ളി ഉണ്ണിക്കൃഷ്ണന്റെ സ്ഥലത്തായിരുന്നു കുളം കുഴിച്ചത്. ഇരുപതോളം തൊഴിലാളികൾ 12 ദിവസം കൊണ്ടാണ് കുളം കുഴിച്ചത്. 14 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, പഞ്ചായത്തംഗം ഫാത്തിമ സലീം, രമ രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.