 
ആമ്പല്ലൂർ: നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ജെറുസലേം-കോനിക്കര റോഡിൽ ജില്ലാ പഞ്ചായത്തും കൊടകര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ആകെ 15 ലക്ഷം രൂപ അടങ്കലിൽ പുനർ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നേരിയ വീതി മാത്രം ഉണ്ടായിരുന്ന പാലം 6 മീറ്റർ വീതിയിലാണ് ഇപ്പോൾ നിർമ്മിക്കുന്നത്. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ വർഷക്കാലത്ത് ഈ പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുകയും ഗതാഗത സൗകര്യം വർദ്ധിക്കുകയും ചെയ്യും. പാലത്തിന്റെ പ്രധാന കോൺക്രീറ്റ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം ഷീല മനോഹരൻ, അസി: എക്‌സിക്യൂട്ടീവ് എൻജിനീയർ, ആന്റണി.എം.വട്ടോലി, അസി.എൻജിനീയർ എം.സിന്ധു എന്നിവർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.