 
പത്മശ്രീ ഡോ. ശോശമ്മ ഐപ്പിനെ എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരനും സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്തും ചേർന്ന് പൊന്നാട അണിയിക്കുന്നു.
മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ പത്മശ്രീ പുരസ്‌കാരത്തിന് അർഹയായ ഡോ. ശോശാമ ഐപ്പിനെ മണ്ണുത്തിയിലെ വസതിയിലെത്തി അഭിനന്ദിച്ചു. യോഗം മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ, സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രശാന്ത്. ഇ.പി, മണ്ണുത്തി സൗത്ത് ശാഖാ സെക്രട്ടറി തിലകൻ കായംപള്ളത്ത് എന്നിവർ പങ്കെടുത്തു.