കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളിൽ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ വൈദ്യുതി വകുപ്പിന് കത്ത് നൽകി. ചെന്ത്രാപ്പിന്നി സെന്റർ, മൂന്നുപീടിക സെന്റർ, പെരിഞ്ഞനം സെന്റർ, മതിലകം സെന്റർ, അസ്മാബി കോളേജ് സെന്റർ, ശ്രീനാരായണപുരം സെന്റർ, കാര സെന്റർ, എറിയാട് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്റ്റേഷനുകൾ അനുവദിക്കാൻ ആവശ്യപ്പെട്ടാണ് കത്ത് നൽകിയതെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു.