കയ്പമംഗലം: മത്സ്യബന്ധനത്തിനിടെ വഞ്ചിയുടെ എൻജിൻ കടലിൽ നഷ്ടപ്പെട്ടു. കയ്പമംഗലം കമ്പനിക്കടവിൽ നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഉഷസ് ഫൈബർ വഞ്ചിയുടെ എൻജിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെ ചേറ്റുവ അഴിമുഖത്ത് വച്ചാണ് സംഭവം. കമ്പനിക്കടവിൽ നിന്നും ആറുപേരുമായി പോയ വഞ്ചിയിൽ ഘടിപ്പിച്ചിരുന്ന എൻജിന്റെ കയർപൊട്ടി കടലിൽ വീഴുകയായിരുന്നു.