കൊടകര: സ്ത്രീരോഗ (പ്രസൂതി തന്ത്ര) ഒ.പി വിഭാഗം പേരാമ്പ്ര ഗവ. ആയുർവേദ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ഷാജു അദ്ധ്യക്ഷയായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ. വി. രമ, ഡോ. ഗ്രീഷ്മ കെ. ശശി എന്നിവർ സംസാരിച്ചു.