1
ചാത്തൻചിറ ഡാമിൽ കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബിന്റെയും മാക്‌സ് കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 10 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കുള്ള നീന്തൽ പരിശീലനം ചാത്തൻചിറ ഡാമിൽ ആരംഭിച്ചു. ജില്ല അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി എം.വി. വിജയ പ്രകാശിന്റെയും എം.ജെ. മീനാക്ഷിയടേയും നേതൃത്വത്തിൽ രണ്ട് കടവുകളിലായാണ് പരിശീലനം. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴക്കൽ അദ്ധ്യക്ഷനായി. ശ്രീരേഖ ലെനിൻ, കെ.വി. വത്സലകുമാർ, ലെനിൽ ബോസ്, ശശി ചൂണ്ടുപുരയ്ക്കൽ, ഗിരിജ സുഭാഷ് എന്നിവർ പങ്കെടുത്തു.