വടക്കാഞ്ചേരി: നഗരസഭാ പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ആർ.ആർ.ടി വളണ്ടിയർമാർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ ഡി.സി.സികൾ ആരംഭിക്കും. ജനകീയ ഹോട്ടൽ വഴി ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കും. യോഗത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സ്ഥിരംസമിതി ചെയർമാൻ മാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ, ജമീലാബി, സ്വപ്ന ശശി, സി.വി. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.