 
ചാലക്കുടി: കൊന്നക്കുഴിയിൽ ഒഴിയാതെ ആനശല്യം. പുഴ കടന്നെത്തുന്ന കാട്ടാനകൾ കൊന്നക്കുഴിയിലും ചാട്ടുകല്ലുത്തറയിലും ദിനംപ്രതി കാർഷിക വിളകൾ നശിപ്പിക്കുകയാണ്. നിരവധി വീട്ടുകാരുടെ പറമ്പുകളിൽ ഇവ താണ്ഡവമാടി. വാഴകളാണ് കൂടുതലും മറിച്ചിട്ട് ഭക്ഷിക്കുന്നത്. ചെറിയ തെങ്ങുകളും കുത്തിമറിക്കുന്നുണ്ട്. പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിൽ തമ്പടിക്കുന്ന ആനക്കൂട്ടമാണ് സന്ധ്യയോടെ പുഴ മുറിച്ച് കടക്കുന്നത്. നേരം ഇരുട്ടിയാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.