പാവറട്ടി: ജലസേചനത്തിന് വെള്ളം ലഭിക്കാത്തത് മൂലം ഏനാമാക്കൽ വടക്കെകോഞ്ചിറ പുഞ്ചക്കോൾപാടശേഖരത്തിലെ ഇരുപ്പൂ കൃഷി പാതിവഴിയിൽ നിലച്ചു. 300 ഏക്കർ പാടശേഖരത്തിൽ ഡിസംബർ 30 ന് ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞിരുന്നു. പാടശേഖരങ്ങൾ പാകപ്പെടുത്തി ജനുവരി 28 ന് ഇരുപ്പൂ കൃഷി വിത ആരംഭിച്ചിരുന്നു. നിലവിൽ 150 ഏക്കറിൽ വിത കഴിഞ്ഞിട്ടുണ്ട്. ഉൾചാലുകളെല്ലാം വറ്റുകയും ബാക്കി 150 ഏക്കറിൽ ആവശ്യത്തിന് വെള്ളം എത്താതെ വരികയും ചെയ്തതോടെ പുഞ്ചപ്പാടങ്ങൾ വറ്റിവരണ്ട നിലയിലാണ്.

കൃഷിയ്ക്ക് ആവശ്യമായ ജലം പാടശേഖരങ്ങളിലേയ്ക്ക് എത്തിക്കാൻ ഇറിഗേഷൻ വകുപ്പ് അടിയന്തരമായി ഇടപെടണം
-ടി.വി.ഹരിദാസൻ
(പടവ് കമ്മിറ്റി പ്രസിഡന്റ്)