
തൃശൂർ : 3,822 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 5,905 പേർ രോഗമുക്തരായി. കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,11,563 ആണ്. 5,81,900 പേരാണ് ആകെ രോഗമുക്തരായത്. ശനിയാഴ്ച സമ്പർക്കം വഴി 3,794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ആറ് പേർക്കും, ആരോഗ്യ പ്രവർത്തകരായ 17 പേർക്കും, ഉറവിടം അറിയാത്ത അഞ്ച് പേർക്കും രോഗബാധയുണ്ടായി. നിലവിൽ 35 ക്ലസ്റ്ററുകളാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനം, ഹോസ്റ്റൽ, ആരോഗ്യ സ്ഥാപനം, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. ഇതുവരെ 47,97,056 ഡോസ് കൊവിഡ് 19 വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 25,45,034 പേർ ഒരു ഡോസ് വാക്‌സിനും, 21,91,753 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.
മനുഷ്യാവകാശ കമ്മിഷന് പരാതി
തൃശൂർ : ഗവ.മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്വം ആർ.എം.ഒ വിനായിരിക്കെ സുരക്ഷാ വിഭാഗത്തിലെ രണ്ട് താത്കാലിക ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് വിഷയം അവസാനിപ്പിക്കാനാണ് മെഡിക്കൽ കോളേജ് അധികാരികൾ ശ്രമിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി