 മനക്കൊടി അയ്യപ്പസ്വമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
മനക്കൊടി അയ്യപ്പസ്വമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
അരിമ്പൂർ: മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്രോത്സവം വർണാഭമായി. രാവിലെ പഞ്ചാരിമേളത്തോടെ ശീവേലി എഴുന്നള്ളിപ്പ് നടത്തി. വൈകീട്ട് നടന്ന കാഴ്ച ശീവേലി എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന് ഒറ്റപ്പാലം ഹരി പ്രമാണിത്വം വഹിച്ചു. പാണ്ടിമേളത്തോടെ പള്ളിവേട്ടയ്ക്ക് എഴുന്നള്ളിച്ചു. പെരുവനം സതീശൻ മാരാർ പ്രമാണിത്വം വഹിച്ചു. ഞായറാഴ്ച രാവിലെ 7 ന് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ നടക്കും. കൊവിഡ് സാഹചര്യത്തിൽ ക്ഷേത്രക്കടവിൽ ഭക്തജനങ്ങൾക്ക് ആറാട്ടു മുങ്ങുന്നതിന് അനുവാദമില്ലെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. രവി പറഞ്ഞു.