
തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിച്ചു. വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും വിശിഷ്ട സേവനങ്ങൾക്ക് അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തികളെ ആദരിക്കലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്‌ളസ് നേടിയ കുട്ടികൾക്ക് സ്വർണമെഡൽ വിതരണവും നടത്തി. തൃശൂർ സഹകരണ സ്പിന്നിംഗ് മിൽസ് ലിമിറ്റഡിന്റെ ചെയർമാനായും മാഞ്ഞാലി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കോളേജിന്റെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ട കെ.വി.സദാനന്ദന് സ്വീകരണവും നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര അദ്ധ്യക്ഷനായി. മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ശിവദാസൻ താമരശ്ശേരി, എൻ.കെ.രാമൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി
തുടങ്ങിയവർ സംസാരിച്ചു.