 
ചെറുതുരുത്തി: തുള്ളൽ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന മുതിർന്ന കലാപ്രയോക്താവിനുള്ള കേശവഗീതം അവാർഡ് പ്രശസ്ത തുള്ളൽ കലാകാരി തിരുവല്ല പൊന്നമ്മയ്ക്കും യുവപ്രതിഭ പുരസ്‌കാരം കലാമണ്ഡലം നന്ദകുമാറിനും സമ്മാനിക്കും. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ഭരണസമിതി അംഗങ്ങളായ പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം പ്രഭാകരൻ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാര വിതരണ തീയതി പിന്നീട് നിശ്ചയിക്കും.