ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി നാളെ നടക്കും. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ലളിതമായാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ 8.30ന് കാഴ്ച വീവേലി, തുടർന്ന് മേളം, വൈകീട്ട് നാലിന് ആരംഭിക്കുന്ന പകൽപ്പൂരം പെരുവനം കുട്ടൻമാരാർ നയിക്കും. രാത്രി പള്ളിവേട്ട നടക്കും. ബുധനാഴ്ച ആറങ്ങാലി കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട് ബലിയോടെ മഹോത്സവം സമാപിക്കും.