respect-for-the-bjp

ചാവക്കാട്: പത്മശ്രീ പുരസ്‌കാരം നേടിയ ചാവക്കാട് വല്ലഭട്ട കളരിസംഘം ഗുരുക്കൾ സി. ശങ്കര നാരായണമേനോന് (ഉണ്ണി ഗുരുക്കൾ) ബി.ജെ.പിയുടെ ആദരം. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉണ്ണി ഗുരുക്കളെ പൊന്നാട അണിയിച്ചു. ബി.ജെ.പി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ. ബൈജു, വൈസ് പ്രസിഡന്റുമാരായ എ. വേലായുധകുമാർ, കെ.എസ്. അനിൽകുമാർ, സെക്രട്ടറിമാരായ പ്രസന്നൻ പാലയൂർ, പ്രതീഷ് അയിനിപ്പുള്ളി എന്നിവർ പങ്കെടുത്തു.